ഐഡിഎഫ് വക്താവ് എഫി ഡെഫ്രിനാണ് വാര്‍ത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഡ്രോണുകളെല്ലാം തകര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി.
ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു ഇസ്രയേല്‍ വ്േയാമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇറാന്‍റെ ഉന്നത സൈനിക മേധാവികളും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു.
ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമി, സൈനിക മേധാവി മുഹമ്മദ് ബാഗേരി, ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ ഘോലം അലി റാഷിദ്, ആണവ ശാസ്ത്രജ്ഞരായ ഫെറൈദൂണ്‍ അബ്ബാസി, മുഹമ്മദ് മഹ്ദി എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നും ഇസ്രയേല്‍ കഠിന ശിക്ഷ അനുഭവിക്കുമെന്നും ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയും പ്രതികരിച്ചിരുന്നു.

Comments: